Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Effort

Kottayam

ചു​ഴ​ലി​ക്കാ​റ്റി​നേ ഭേദിച്ച രക്ഷാദൗദ്യത്തിന് അംഗീകാരം

ച​ങ്ങ​നാ​ശേ​രി: ഡി​ത്വ ചു​ഴ​ലി​ക്കാ​റ്റി​ല​ക​പ്പെ​ട്ട ശ്രീ​ല​ങ്ക​യി​ല്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ​റ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ തു​രു​ത്തി സ്വ​ദേ​ശി ല​ഫ്റ്റ​നന്‍റ് അ​ജ​യ് ജോ​സ് ജോ​സ​ഫ് നേ​രി​യം​പ​റ​മ്പി​ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പു​ര​സ്‌​കാ​രം. നേ​വി​യി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പൈ​ല​റ്റാ​യ ല​ഫ്റ്റ​ന​ന്‍റ് അ​ജ​യ് ജോ​സ് ജോ​സ​ഫി​ന് മെ​ന്‍​ഷ​ന്‍ ഇ​ന്‍ ഡി​സ്പാ​ച്ച​സ് എ​ന്ന വീ​രതാ പു​ര​സ്‌​കാ​ര​മാ​ണ് ല​ഭി​ച്ച​ത്. ­­­­­

2025 ന​വം​ബ​ര്‍ അ​വ​സാ​ന​വാ​ര​ത്തി​ലാ​ണ് ശ്രീ​ല​ങ്ക​യി​ല്‍ ഡി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ട​ച്ച് കൊ​ടി​യ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യ​ത്. അ​ഞ്ചു​ദി​വ​സം ഹെ​ലി​കോ​പ്റ്റ​റി​ല്‍ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ അ​ജ​യ് ജോ​സ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് ര​ക്ഷ​ക​നാ​യി മാ​റി​യ​തോ​ടെ​യാ​ണ് ഭാ​ര​ത സ​ര്‍​ക്കാ​രി​ന്‍റെ വീ​ര​താ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്. ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന ഐ​എ​ന്‍​എ​സ് വി​ക്ര​മാ​ദി​ത്യ എ​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ല്‍​നി​ന്നാ​ണ് അ​ദ്ദേ​ഹം ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍​നി​ന്നും റി​ട്ട​യ​റാ​യ തു​രു​ത്തി നേ​ര്യം​പ​റ​മ്പി​ല്‍ ക​മ​ഡോ​ര്‍ അ​നി​ല്‍ ജോ​സ​ഫി​ന്‍റെ​യും ജെ​ന്നി​യു​ടേ​യും മ​ക​നാ​ണ്. നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ത്തു​ന്ന ഒ​രു പൈ​ല​റ്റാ​ണ് അ​ജ​യ് ജോ​സ് ജോ​സ​ഫ്. പ്ര​ധാ​ന​മാ​യും മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ക​ണ്ടെ​ത്താ​നും ര​ക്ഷ​പ്പെ​ടു​ത്താ​നു​മു​ള്ള ദൗ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നാ​ല്‍ ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ളെ എ​യ്ഞ്ച​ല്‍​സ് എ​ന്നാ​ണ് വി​ളി​ക്കാ​റു​ള്ള​ത്.

Latest News

Corehub Up